പത്തനംതിട്ട: (www.kvartha.com) കുളനട മാര്‍കറ്റില്‍ മാലിന്യ കൂമ്പാരത്തിന് തീപ്പിടിച്ചു. ഹരിത കര്‍മ സേന വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യം തള്ളുന്ന ഇടത്താണ് തീപ്പിടിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
മാലിന്യം നിക്ഷേപിക്കുന്നതിന് തൊട്ടടുത്ത് തന്നെയാണ് പ്രാഥമിക ആരോഗ്യകേന്ദ്രമുള്ളത്. അതിനാല്‍ തന്നെ രോഗികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ ഫയര്‍ഫോഴ്‌സ് എത്തി പുക നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Keywords: Pathanamthitta, News, Kerala, Fire, Garbage dump, Market, Garbage dump in market caught fire.