Follow KVARTHA on Google news Follow Us!
ad

Blast | കുവൈതില്‍ അറ്റകുറ്റപ്പണികള്‍ക്കിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു; 4 പേര്‍ക്ക് പരുക്ക്

Four injured in Salmiya electrical transformer blast #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

കുവൈത് സിറ്റി: (www.kvartha.com) പതിവ് അറ്റകുറ്റപ്പണികള്‍ക്കിടെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് പരുക്ക്. വൈദ്യുതി, ജല മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം സാല്‍മിയയിലായിരുന്നു അപകടം.

പൊട്ടിത്തെറിയെ തുടര്‍ന്ന് സാല്‍മിയയിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസവും നേരിട്ടതായി റിപോര്‍ടുകള്‍ പറയുന്നു. വിവരം ലഭിച്ചയുടന്‍ തന്നെ കുവൈത് ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരുക്കേറ്റവരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്ഥലത്ത് പരിശോധന നടക്കുകയാണ്.

Kuwait, News, Gulf, World, Blast, Injured, Four injured in Salmiya electrical transformer blast.

Keywords: Kuwait, News, Gulf, World, Blast, Injured, Four injured in Salmiya electrical transformer blast.

Post a Comment