മട്ടന്നൂര്‍: (www.kvartha.com) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും 18 ലക്ഷത്തിന്റെ വിദേശ കറന്‍സിയുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ദുബൈയിലേക്ക് പോകാനെത്തിയ യുവാക്കളില്‍ നിന്നാണ്വിദേശ കറന്‍സി പിടികൂടിയതെന്ന് കസ്റ്റംസ് പറഞ്ഞു. റനീസ് എന്നയാളില്‍ നിന്നും 12,26,250 രൂപയുടെ വിദേശ കറന്‍സിയും യുഎസ് ഡോളറും റസനാസില്‍ നിന്ന് 6,40,500 രൂപ വിലവരുന്ന സഊദി റിയാലുമാണ് പിടികൂടിയതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച പുലര്‍ചെ നടത്തിയ റെയ്ഡിന് കസ്റ്റംസ് അസി. കമീഷനര്‍ ശിവരാമന്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശകറന്‍സി കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയിലായിരുന്നു.
Keywords: News, Kerala, Airport, Seized, Crime, Foreign currency seized from two persons from Kannur airport.