മുംബൈ: (www.kvartha.com) മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യയെ കൈക്കൂലി നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഡിസൈനര്‍ ഡിസൈനര്‍ അനിക്ഷ ജെയ്‌സിങ്ഹനിന്റെ പിതാവ് അറസ്റ്റില്‍. ഇക്കഴിഞ്ഞ മാര്‍ച് 16ന് അനിക്ഷ ജെയ്‌സിങ്ഹനിയെ അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോള്‍ അറസ്റ്റ് ചെയ്ത അനില്‍ ജെയ്‌സിങ്ഹനിക്കെതിരെ 14 മുതല്‍ 15 വരെ കേസുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഗുജറാതില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അതേസമയം അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായില്ലെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പിതാവിനെ ഒരു കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അനിക്ഷ, ഫഡ്‌നാവിസിന്റെ ഭാര്യ അമൃതയ്ക്ക് ഒരു കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിലാണ് പൊലീസ് കേസെടുത്തത്.
Keywords: Mumbai, News, National, Case, Arrested, Police, Complaint, Father Of Designer, Accused Of Bribing Amruta Fadnavis, Arrested.