നിലമ്പൂര്‍: (www.kvartha.com) വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചെന്ന സംഭവത്തില്‍ 50കാരന്‍ അറസ്റ്റില്‍. മുഹമ്മദാലി ആണ് അറസ്റ്റിലായത്. നിലമ്പൂര്‍ ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എസ്‌ഐ ടി എം സജിനി അറസ്റ്റ് ചെയ്തത്.
ആറ് സ്റ്റീല്‍ ഡിറ്റനേറ്ററുകള്‍, പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയ രണ്ട് റോളുകള്‍, രണ്ട് തിരകള്‍ എന്നിവയാണ് പിടിച്ചെടുത്തതെന്നും കരിമ്പുഴയില്‍ തോട്ടപൊട്ടിച്ച് മീന്‍പിടിക്കുന്നയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. ഈ ആവശ്യത്തിനായി സൂക്ഷിച്ചതാണെന്നാണ് ഇയാളുടെ മൊഴി. എക്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തു.
Keywords: News, Kerala, Arrest, Arrested, Police, Case, 'Explosives kept at home'; 50-year-old man arrested.