എറണാകുളം: (www.kvartha.com) ടോറസ് ലോറി ഇരുചക്ര വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി അപകടത്തില്‍ രണ്ടുപേര്‍ക്ക് പരുക്ക്. മൂവാറ്റുപുഴ കടാതിയില്‍ ശനിയാഴ്ച രാവിലെ 6.15 മണിയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റലുമായി കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് കടാതിയിലെ ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്.
ഏഴ് ഇരുചക്ര വാഹനങ്ങള്‍ക്കും, ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Ernakulam, News, Kerala, Accident, Injured, hospital, Ernakulam: Torus lorry accident in Kochi bike showroom.