കണ്ണൂര്‍: (www.kvartha.com) ഇമ്പീരിയല്‍ സൊസൈറ്റി ഓഫ് ഇന്നവേറ്റീവ് എന്‍ജിനിയേഴ്സ് ഇന്‍ഡ്യയും ഹീറോ ഇലക്ട്രികും ചേര്‍ന്ന് നടത്തുന്ന ഗവേഷണ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനിയറിങ് കോളജിലെ മെകാനിക്കല്‍ വിഭാഗം വിദ്യാര്‍ഥികള്‍ ഇലക്ട്രിക് ബൈക് നിര്‍മിച്ചു. അവസാന വര്‍ഷ വിദ്യാര്‍ഥികളായ ജോയല്‍ മാത്യു, ശ്രീരാജ്, അബിന്‍, അഭിനവ്, അഫ് ലാഹ്, അജിത്, അജിനാസ്, അജുല്‍, അലന്‍, ആല്‍ബിന്‍, അംലാക്, ആന്‍ഡ്രിന്‍, ബെന്‍ഡിക്ട്, അശ്വിന്‍, ജോമി, മിലന്‍, സഞ്ചല്‍, വിജയ്, വിഷ്ണു, വിനായക്, എന്നിവര്‍ ചേര്‍ന്നാണ് ബൈക് നിര്‍മിച്ചത്.
മെകാനികല്‍ വിഭാഗം അധ്യാപകരായ നിയാസ്, റോബിന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശത്തിലായിരുന്നു നിര്‍മാണം. ഒന്നരലക്ഷം രൂപ ചെലവായി. വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ ഒരുലക്ഷം രൂപയില്‍ താഴെ ചെലവില്‍ നിര്‍മിക്കാനാകുമെന്നാണ് പ്രതീക്ഷ.
മാനേജര്‍ ഫാ. ജെയിംസ് ചെല്ലംകോട്ട്, ഫിനാന്‍സ് മാനേജര്‍ ഫാ. ലാസര്‍ വരമ്പകത്ത്, പ്രിന്‍സിപല്‍ ഡോ. ബെന്നി ജോസഫ്, വകുപ്പ് മേധാവി പ്രൊഫ. രാജു കുര്യാക്കോസ് എന്നിവരുടെയെല്ലാം പ്രോത്സാഹനവും സഹകരണവുമാണ് വിജയത്തിലെത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 14 മുതല്‍ ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടക്കുന്ന അഖിലേന്‍ഡ്യാ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ഥികള്‍.
Keywords: Kannur, News, Kerala, bike, Students, Engineering college students made electric bike.