Suspended | 'മദ്യപിച്ച് തമ്മില്‍ തല്ലി'; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

 


പത്തനംതിട്ട: (www.kvartha.com) മദ്യപിച്ച് തമ്മില്‍ തല്ലുണ്ടാക്കിയെന്ന സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ഹെഡ് ക്വാടേഴ്‌സിലെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥരായ ജി ഗിരി, ജോണ്‍ ഫിലിപ്പ് എന്നിവരെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

സ്ഥാനക്കയറ്റം കിട്ടിയ പൊലീസ് ഉദ്യോഗസ്ഥന്റെ യാത്രയയപ്പ് പരിപാടിക്കിടെയാണ് ഇരുവരും ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച മൈലപ്രയിലെ ഓഡിറ്റോറിയത്തിലായിരുന്നു യാത്രയയപ്പ് ആഘോഷം. അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട്.

Suspended | 'മദ്യപിച്ച് തമ്മില്‍ തല്ലി'; 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Keywords: Pathanamthitta, News, Kerala, Police, Suspension, 'Drunk and fighting each other'; Policemen suspended.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia