തിരുവനന്തപുരം: (www.kvartha.com) ആറ്റിങ്ങലില്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. സുബി എസ് നായര്‍ (32) ആണ് അറസ്റ്റിലായത്. എസ്എച്ഒ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ജൂലൈയിലാണ് സമൂഹമാധ്യമം വഴി 28കാരിയായ വിദ്യാര്‍ഥിനിയെ സുബി പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കി വിഴിഞ്ഞം, കോവളം ഉള്‍പെടെ നിരവധി സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച് യുവതിയെ ഗര്‍ഭിണിയാക്കിയെന്ന് പരാതിയില്‍ പറയുന്നു.
പീഡിപ്പിച്ച ശേഷം പകര്‍ത്തിയ വീഡിയോയുടെ പേരില്‍ ഭീക്ഷണിപ്പെടുത്തിയതായും പലവട്ടം പീഡിപ്പിച്ചതായും പരാതിയുണ്ട്. യുവതി ഗര്‍ഭഛിദ്രത്തിന് വിധേയയായി. വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Thiruvananthapuram, News, Kerala, Doctor, Arrest, Crime, Molestation, Dentist arrested in molestation case.