ന്യൂഡെല്‍ഹി: (www.kvartha.com) അപകടത്തില്‍ മരിച്ച ആണ്‍കുട്ടിയെ അടിപ്പാതയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്ന സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ഡെല്‍ഹിയില്‍ വിവേക് വിഹാര്‍ മേഖലയിലാണ് സംഭവം. നാലുപേര്‍ ചേര്‍ന്ന് ഓടോറിക്ഷയില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പൊലീസ് പറയുന്നത്: സുഹൃത്തുക്കളില്‍ ഒരാളുടെതായിരുന്ന ഓടോറിക്ഷ മറിയുകയും ഒരു കുട്ടിക്ക് പരുക്കേല്‍ക്കുകയുമായിരുന്നു. എന്നാല്‍ പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ, സംഭവ സ്ഥലത്തുനിന്ന് അതേ ഓടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയി.
പിന്നീട് വിവേക് വിഹാറിന് സമീപത്തെ അടിപ്പാതയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ഗുരുതര പരുക്കേറ്റിരുന്ന കുട്ടി പിന്നീട് മരിച്ചു. സംഭവത്തില്‍ മൂന്നുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതല്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Keywords: New Delhi, News, National, Arrested, Crime, Death, Boy, Accident, Police, Delhi Boy Dies In Road Accident, Body Dumped By Friends, 3 Arrested.