Complaint | 'ഇറച്ചി കച്ചവടക്കാരെ മര്‍ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു, ദേഹത്ത് മൂത്രമൊഴിച്ചു'; പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ 7 പേര്‍ക്കെതിരെ കേസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇറച്ചി കച്ചവടക്കാരെ മര്‍ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഡെല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ ഏഴ് പേര്‍ക്കെതിരെ കേസ്. ഇറച്ചി വില്‍പനക്കാരുടെ മുഖത്ത് മൂത്രമൊഴിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. കിഴക്കന്‍ ഡെല്‍ഹിയിലെ ശഹ്ദാരയിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: മാര്‍ച് ഏഴിന് ആനന്ദ് വിഹാര്‍ പ്രദേശത്ത് രണ്ട് ഇറച്ചി കച്ചവടക്കാര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്‌കൂടറില്‍ ഇടിച്ചതാണ് സംഭവത്തിന് പിന്നില്‍. ഗാസിപൂര്‍ അറവുശാലയിലേക്ക് മാംസം വിതരണം ചെയ്യുന്ന നവാബ്, മുസ്തഫാബാദിലെ താമസക്കാരനും ബന്ധുവുമായ ഷോയിബുമായി കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ ആനന്ദ് വിഹാറിന് സമീപം സ്‌കൂടറില്‍ ഇടിക്കുകയായിരുന്നു.

Complaint | 'ഇറച്ചി കച്ചവടക്കാരെ മര്‍ദിക്കുകയും കൊള്ളയടിക്കുകയും ചെയ്തു, ദേഹത്ത് മൂത്രമൊഴിച്ചു'; പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പെടെ 7 പേര്‍ക്കെതിരെ കേസ്

ഇവര്‍ കാറില്‍ മാംസം കൊണ്ടുപോവുകയായിരുന്നു. ഇവരോട് 4,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സ്‌കൂടര്‍ ഉടമ ആവശ്യപ്പെട്ടു. അപ്പോള്‍ പൊലീസ് വാന്‍ അതുവഴി വന്നു. ഇറച്ചി വില്‍പനക്കാരില്‍ നിന്ന് 2,500 രൂപ വാങ്ങി പൊലീസ് സ്‌കൂടര്‍ ഉടമക്ക് നല്‍കി. തുടര്‍ന്ന് 15,000 രൂപ ആവശ്യപ്പെട്ട പൊലീസുകാരന്‍ പണം നല്‍കിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയി പരാതിയില്‍ പറയുന്നു.

വാനിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ സമീപത്തുണ്ടായിരുന്ന ചില ആളുകളെയും കൂട്ടി ഇവരെ മര്‍ദിക്കുകയായിരുന്നു. പൊലീസ് അടക്കമുള്ളവര്‍ ഇറച്ചിവില്‍പനക്കാരുടെ മുഖത്ത് മൂത്രമൊഴിച്ചതായും പണം കൊള്ളയിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ഉള്‍പെട്ട ഏഴ് പേര്‍ക്കെതിരെയും കേസെടുക്കുകയും മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Keywords: New Delhi, News, National, Police, Case, Crime, Suspension, Delhi: 7 men, including cops, thrash meat vendors, urinate on them.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia