SWISS-TOWER 24/07/2023

Obituary | സിപിഎം മുഴപ്പിലങ്ങാട് ലോകല്‍ കമിറ്റിയംഗം സി ശാന്ത നിര്യാതയായി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശേരി: (www.kvartha.com) സിപിഎം മുഴപ്പിലങ്ങാട് ലോകല്‍ കമിറ്റിയംഗവും ജനാധിപത മഹിളാ അസോസിയേഷന്‍ മുഴപ്പിലങ്ങാട് വില്ലേജ് കമിറ്റിയംഗവും ഐആര്‍പിസി എടക്കാട് ഏരിയാ കമിറ്റി അംഗവുമായ സി ശാന്ത നിര്യാതയായി. ചാലമിംമ്സ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കേരള സംസ്ഥാന മത്സ്യ ഫെഡ് ഭരണസമിതി അംഗവും എടക്കാട് ബ്ലോക് മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റുമാണ്.

Aster mims 04/11/2022

തലശേരി ബ്ലോക് പഞ്ചായത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച രാവില ഏഴുമണി മുതല്‍ 10 മണി വരെ മുഴപ്പിലങ്ങാട് മഠത്തിന് സമീപമുളള ലോകല്‍ കമിറ്റി ഓഫീസ് അങ്കണത്തിലും വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം 12 മണിക്ക് മുഴപ്പിലങ്ങാട് ബീച്ചിലുളള പൊതുശ്മശാനത്തില്‍ നടക്കും.

Obituary | സിപിഎം മുഴപ്പിലങ്ങാട് ലോകല്‍ കമിറ്റിയംഗം സി ശാന്ത നിര്യാതയായി

മുഴപ്പിലങ്ങാട് പ്രദേശത്ത് പാര്‍ടിയും മഹിളാ പ്രസ്ഥാനവും കെട്ടിപ്പെടുക്കുന്നതില്‍ നിസ്തൂലമായ പങ്കുവഹിച്ച സി ശാന്തയുടെ വേര്‍പാടില്‍ സിപിഎം എടക്കാട് ഏരിയാ സെക്രടറി എം കെ മുരളി അനുശോചിച്ചു.

Keywords: Thalassery, News, Kerala, Obituary, Death, Politics, CPM, CPM Muzhapilangad local committee member C Shanta passed away.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia