Follow KVARTHA on Google news Follow Us!
ad

Complaint | ക്ഷേത്രത്തിലെ ആറാട്ട് കാണാന്‍ പോയ യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി

Complaint that man kidnapped and attacked by gang of eight #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശൂര്‍: (www.kvartha.com) ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആറാട്ട് കാണാന്‍ പോയ യുവാവിനെ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. കോട്ടപ്പടി സ്വദേശി സച്ചിനാ(18)ണ് മര്‍ദനമേറ്റത്.

പൊലീസ് പറയുന്നത്: രണ്ടുപേര്‍ സൗഹൃദം നടിച്ച് സച്ചിനെ ബൈകില്‍ കയറ്റി കുന്നംകുളം കുറുക്കന്‍ പാറയിലേക്ക് കൊണ്ടുവരികയായിരുന്നു. കുറുക്കന്‍പാറയില്‍ നിന്ന് ബലം പ്രയോഗിച്ച് എട്ട് പേരടങ്ങുന്ന സംഘം സച്ചിനെ കാറില്‍ കയറ്റി. അഞ്ചുപേര്‍ സച്ചിനൊപ്പം കയറി. തുടര്‍ന്ന് കടങ്ങോട് ക്വാറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.

Thrissur, News, Kerala, Complaint, Police, Crime, attack, Complaint that man kidnapped and attacked by gang of eight.

കാറില്‍ വച്ചും മര്‍ദനമുണ്ടായി. ഓടിരക്ഷപ്പെട്ട സച്ചിന്‍ സമീപത്തെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനോട് വിവരം പറഞ്ഞു. എരുമപ്പെട്ടി പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ സച്ചിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Thrissur, News, Kerala, Complaint, Police, Crime, attack, Complaint that man kidnapped and attacked by gang of eight.

Post a Comment