പാലക്കാട്: (www.kvartha.com) വീട്ടമ്മയെ ഭീഷണിപ്പെടുത്തി 65 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നതായി പരാതി. കല്‍മണ്ഡപം സ്വദേശിനി ശെഫീനയുടെ വീട്ടിലാണ് മുഖം മറച്ചെത്തിയ മൂന്ന് പേര്‍ കയറി കവര്‍ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പൊലീസ് പറയുന്നത്: വീട്ടമ്മ ഒറ്റയ്ക്കായിരുന്നപ്പോഴാണ് കവര്‍ചാ സംഘം ഓടോറിക്ഷയില്‍ എത്തിയത്. ഇവര്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി വീട്ടിനകത്ത് കയറി. തുടര്‍ന്ന് വീട് മുഴുവന്‍ പരിശോധിക്കുകയും വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവരുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന ഇരു ചക്രവാഹനവുമായാണ് കവര്‍ച സംഘം കടന്നുകളഞ്ഞത്.
Keywords: Palakkad, News, Kerala, Complaint, Robbery, Complaint that gold and money stolen by threatening the housewife.