Follow KVARTHA on Google news Follow Us!
ad

Complaint | മെഡികല്‍ കോളജിലെ നഴ്‌സിങ് അസിസ്റ്റന്റിനെ ഡോക്ടര്‍ ചവിട്ടിയതായി പരാതി

Complaint that the doctor kicked the nursing assistant

തിരുവനന്തപുരം: (www.kvartha.com) മെഡികല്‍ കോളജിലെ നഴ്‌സിങ് അസിസ്റ്റന്റിനെ ഡോക്ടര്‍ ചവിട്ടിയതായി പരാതി. അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ തട്ടിയതിനാല്‍ ഓര്‍തോ വിഭാഗത്തിലെ ഡോ. പ്രമോദ് നഴ്‌സിങ് അസിസ്റ്റന്റായ വിജയയെ കാലില്‍ ചവിട്ടിയെന്നാരോപിച്ചാണ് പരാതി ഉയര്‍ന്നത്. അതേസമയം, സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനോ പൊലീസിനോ ഇവര്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം.

രണ്ട് സര്‍ജറികള്‍ ഒരേസമയം നടക്കുന്ന ഓര്‍തോ വിഭാഗം ബി തീയേറ്ററിനുളളിലായിരുന്നു സംഭവം നടന്നത്. ശസ്ത്രക്രിയ സമയത്ത് അവിടേക്ക് സ്ട്രക്ചറുമായി എത്തിയതായിരുന്നു നഴ്‌സിങ് അസിസ്റ്റന്റ്. അണുമുകതമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളില്‍ സ്ട്രക്ചര്‍ തട്ടിയെന്നും ഇതില്‍ കുപിതനായ ഡോക്ടര്‍ വിജയയെ ചവിട്ടിയെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ ഇവരെ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എന്‍ജിഒ യൂനിയന്‍ സൂപ്രണ്ട് ഓഫിസിന് മുന്നില്‍ പ്രതിഷേധം നടത്തി.

Thiruvananthapuram, News, Kerala, Medical College, Complaint, Doctor, Complaint that the doctor kicked the nursing assistant.

Keywords: Thiruvananthapuram, News, Kerala, Medical College, Complaint, Doctor, Complaint that the doctor kicked the nursing assistant.

Post a Comment