കോട്ടയം: (www.kvartha.com) രണ്ടര വയസുകാരനെ കുഞ്ഞിനെ അച്ഛന്‍ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചതായി പരാതി. നാലര വയസുള്ള മൂത്ത മകളെയും അച്ഛന്‍ ശാരീരികമായി ഉപദ്രവിക്കുന്നതായും പരാതിയുണ്ട്. ഇടുക്കി സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നിലവിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.
ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും പീഡനം സ്ഥിരമായതോടെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ യുവതി ശ്രമിച്ചു. ഇതുകണ്ട ഇരുവരും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചതായും പരാതിയില്‍ പറയുന്നുണ്ട്. പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാനും ഇവര്‍ സമ്മതിച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
Keywords: Kottayam, News, Kerala, Complaint, Crime, Child, Complaint that child attacked by man.