ഛത്തീസ്ഗഡ്: (www.kvartha.com) ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പവന്‍ താക്കൂര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബിലാസ്പൂരിലെ ഉസ്ലാപൂരിലാണ് ദാരുണമായ സംഭവം നടന്നത്. അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി മുറിച്ച് വീട്ടിലെ ജലസംഭരണിയില്‍ (Water Tank) തള്ളുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം ജലസംഭരണിയില്‍ തള്ളിയത് രണ്ട് മാസം മുന്‍പാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയുടെ വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി അയല്‍ക്കാര്‍ പരാതിപ്പെട്ടതോടെയാണു കൊലപാതകത്തിന്റെ വിവരം പുറലോകമറിഞ്ഞത്. ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് വ്യക്തതയ്ക്കായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ വരേണ്ടെതുണ്ടെന്ന് പെലീസ് വ്യക്തമാക്കി.
Keywords: News, National, Death, Crime, Killed, Police, Chhattisgarh: Woman killed by man.