ചണ്ഡിഗഢ്: (www.kvartha.com) വീട്ടുജോലിക്കാരിയെ ജോലി ചെയ്യുന്ന വീട്ടിലെ കുളിമുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപാളിലെ കപിലവസ്തു സ്വദേശിയായ ചാംപയാണ് മരിച്ചത്. ഹരിയാനയിലെ പാഞ്ച്കുലയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചംപയുടെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പൊലീസ് പറയുന്നത്: ചാംപയെ കുളിമുറിയിലാണ് കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ കണ്ടത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചാംപയുടെ കുടുംബാംഗങ്ങളാണ് മരണത്തില്‍ ദുരൂഹത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കിയത്. വളരെ താഴ്ന്ന രീതിയിലാണ് തന്റെ സഹോദരി തൂങ്ങി നില്‍ക്കുന്നതെന്ന് ചാംപെയുടെ സഹോദരന്‍ ഗംഗ റാം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സഹോദരിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.
ഹാംഗര്‍ ഹുക്കിന്റെ ഉയരം കുറവാണെന്നും അതില്‍ നിന്ന് തൂങ്ങിമരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും സഹോദരന്‍ ഗംഗ റാം ആരോപിച്ചു. ചംപയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിച്ചു. ഗംഗ റാമിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫോറന്‍സിക് വിദഗ്ധര്‍ വീട്ടിലെത്തി സാംപിളുകള്‍ ശേഖരിച്ചു. പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ മരണകാരണം വ്യക്തമാകും. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, National, Family, Found Dead, Crime, Police, Chandigarh: Housemaid found dead.