Follow KVARTHA on Google news Follow Us!
ad

Award | മികച്ച പൊതുപ്രവര്‍ത്തകനുളള സി എച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം രാമചന്ദ്രന്‍ കടന്നപ്പളളി എംഎല്‍എയ്ക്ക്

CH Balakrishnan Master Memorial Award to Ramachandran Kadanapalli MLA #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ താലൂക് ലൈബ്രറി കൗണ്‍സില്‍ നല്‍കുന്ന സി എച് ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക രണ്ടാമത് പുരസ്‌കാരം ഈ വര്‍ഷം രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എക്ക് നല്‍കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ ഭാരവാഹി. ചിറക്കല്‍ ഗാന്ധിജി റൂറല്‍ ലൈബ്രറിയുടെ ദീര്‍ഘകാല സെക്രടറി, അധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവ് എന്നിങ്ങനെ പ്രവര്‍ത്തിച്ചിരുന്ന സി എച് ബാലകൃഷ്ണന്‍ മാസ്റ്ററുടെ സ്മരണയക്ക് പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് സമര്‍പിക്കുക.

50 വര്‍ഷകാലത്തോളം ജനപ്രതിനിധി, രാഷ്ട്രീയ പ്രവര്‍ത്തകന്‍, ഗാന്ധിയന്‍, സഹകാരി എന്നീ നിലകളില്‍ തന്റെ ജീവിതം പൂര്‍ണമായും പൊതു പ്രവര്‍ത്തനത്തിന് വേണ്ടി നീക്കിവച്ച വ്യക്തി എന്ന നിലയിലാണ് പുരസ്‌കാര നിര്‍ണയ കമ്മിറ്റി രാമചന്ദ്രന്‍ കടന്നപ്പള്ളിയെ തെരഞ്ഞെടുത്തത്. 25ന് ശനിയാഴ്ച പകല്‍ 2.30 മണിക്ക് സി കണ്ണന്‍ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്പീകര്‍ എഎന്‍ ശംസീര്‍ പുരസ്‌കാരം നല്‍കും. മുന്‍ എംഎല്‍എ എം വി ജയരാജന്‍ ഉപഹാര സമര്‍പ്പണം നടത്തും. ലൈബ്രറി കൗണ്‍സില്‍ താലൂക് സമ്മേളനം രാവിലെ പത്തിന് ആരംഭിക്കും.

Kannur, News, Kerala, MLA, Press meet, CH Balakrishnan Master Memorial Award to Ramachandran Kadanapalli MLA.

സാംസ്‌കാരിക സമ്മേളനം ഫോക് ലോര്‍ അകാഡമി ചെയര്‍മാന്‍ എവി അജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ വിവിധ സെഷനുകളുടെ അവതരണം നടക്കും. ഞായറാഴ്ച മൂന്ന് മണിക്ക് കെ ഇ എന്‍ കുഞ്ഞഹമ്മദ് അവതരണം നടത്തും. വിവിധ മേഖലകളിലെ പുരസ്‌കാരം നേടിയ ടികെഡി മുഴപ്പിലങ്ങാട്, ബിനോയ് മാത്യു എന്നിവരെ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാര നിര്‍ണയ സമിതി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍, അംഗം പി കെ ബൈജു, താലൂക് പ്രസിഡന്റ് ഇ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് വികെ ഗിരിജന്‍ സെക്രടറി എം ബാലന്‍, എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur, News, Kerala, MLA, Press meet, CH Balakrishnan Master Memorial Award to Ramachandran Kadanapalli MLA.

Post a Comment