കോഴിക്കോട്: (www.kvartha.com) താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി ഓവുചാലിലേക്ക് മറിഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെയാണ് കര്‍ണാടകയില്‍ നിന്ന് ചരക്കുമായി കോഴിക്കോട്ടേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് മറിഞ്ഞത്. ഡ്രൈവറുടെ സമയോജിതമായ ഇടപെടല്‍ മൂലം വലിയ ദുരന്തത്തില്‍ നിന്ന് പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള സ്ഥലത്താണ് ലോറി ഓവുചാലിലേക്ക് ചരിഞ്ഞു അപകടമുണ്ടായത്. ക്രെയിന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ലോറി മാറ്റാനുള്ള ശ്രമം നടത്തിവരികയാണ്. ചെറിയ തോതില്‍ ചുരത്തില്‍ ഗതാഗത തടസവും നേരിടുന്നുണ്ടെന്നാണ് വിവരം.
Keywords: Kozhikode, News, Kerala, Accident, Cargo lorry overturned into ditch at Thamarassery pass.