കൊച്ചി: (www.kvartha.com) ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് എറണാകുളം ജില്ലയുടെ ചില ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്, തൃക്കാക്കര മുനിസിപാലിറ്റി, തൃപ്പൂണിത്തുറ മുനിസിപാലിറ്റി, മരട് മുനിസിപാലിറ്റി, കളമശ്ശേരി മുനിസിപാലിറ്റി, കൊച്ചി മുനിസിപല്‍ കോര്‍പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
അതേസമയം അങ്കണവാടികള്‍, കിന്റര്‍ഗാര്‍ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അവധി ബാധകമായിരിക്കും. എസ്എസ്എല്‍സി, വിഎച്എസ്ഇ, ഹയര്‍ സെകന്‍ഡറി പ്ലസ് വണ്‍, പ്ലസ് ടു പൊതു പരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
Keywords: Kochi, News, Kerala, District Collector, Fire, school, Brahmapuram fire: 3 days holiday for educational institutions in Kochi.