SWISS-TOWER 24/07/2023

Arrested | 'തമിഴ്നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രചാരണം': വ്യാജ വീഡിയോ നിര്‍മാണക്കേസുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റിലാകുന്നത് ഇത് മൂന്നാം തവണ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്‌ന: (www.kvartha.com) തമിഴ്നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വ്യാജ വിഡിയോ നിര്‍മാണക്കേസുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് ബീഹാറിലെ പ്രമുഖ യൂട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റിലാകുന്നത്.

Aster mims 04/11/2022

പ്രചാരണത്തിനായി വ്യാജ വീഡിയോകള്‍ നിര്‍മിച്ചുവെന്ന കേസിലാണ് ബീഹാറിലെ പ്രമുഖ യൂട്യൂബറായ മനീഷ് കശ്യപ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ബീഹാറിലും തമിഴ്‌നാട്ടിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബീഹാര്‍ പൊലീസും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കശ്യപിന്റെ വീട്ടിലെത്തി സ്വത്ത് വകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചപ്പോഴാണ് കശ്യപ് കീഴടങ്ങിയതെന്നാണ് റിപോര്‍ട്. സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്ന ഭയത്താലാണ് കീഴടങ്ങലെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Arrested | 'തമിഴ്നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് പ്രചാരണം': വ്യാജ വീഡിയോ നിര്‍മാണക്കേസുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ മനീഷ് കശ്യപ് അറസ്റ്റിലാകുന്നത് ഇത് മൂന്നാം തവണ

മനീഷ് കശ്യപിനെ കൂടാതെ, യുവരാജ് സിങ് രജ്പുതിനെതിരെയും മാര്‍ച് 15ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസില്‍ ഇവരെ കൂടാതെ, അമന്‍ കുമാര്‍, രാകേഷ് തിവാരി എന്നിവരും പ്രതികളാണ്. അതില്‍ അമന്‍ കുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെട്ടെന്ന തരത്തില്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വീഡിയോകള്‍ ഇയാള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. തമിഴ്നാട്ടില്‍ ബീഹാറികളെ മര്‍ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എന്ന പേരിലടക്കമാണ് ഇയാള്‍ വീഡിയോകള്‍ പ്രചരിപ്പിച്ചത്. വീഡിയോ പ്രചാരണത്തെത്തുടര്‍ന്ന് ബീഹാറില്‍ വലിയ പ്രതിഷേധമാണുണ്ടായത്. തുടര്‍ന്ന് ബീഹാര്‍ സര്‍കാര്‍ പ്രത്യേക സംഘത്തെ തമിഴ്നാട്ടില്‍ അന്വേഷണത്തിനായി അയച്ചിരുന്നു. 

വ്യാജ പ്രചാരണമാണെന്ന് നടന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് കശ്യപിന്റെ സ്വത്തുക്കള്‍ കണ്ടുക്കെട്ടാന്‍ ബീഹാര്‍ പൊലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെ ശനിയാഴ്ച രാവിലെ ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 

Keywords: Patna, News, National, Arrested, Crime, Fake, Bihar: YouTuber Manish Kashyap surrenders in fake video case.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia