പട്‌ന: (www.kvartha.com) വരന്‍ വിവാഹവേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബീഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് സംഭവം. വരന്‍ സുരേന്ദ്രകുമാറിനെ ഉടന്‍ തന്നെ പ്രാദേശിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി സീതാമര്‍ഹിയിലുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരിച്ചു. വരണമാല്യം ചാര്‍ത്തുന്ന ചടങ്ങിനിടെ അത്യുച്ചത്തില്‍ ഡിജെ പാട്ട് വച്ചതിനെ തുടര്‍ന്ന് അസ്വസ്ഥത തോന്നിയ വരന്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് റിപോര്‍ട്.
പൊലീസ് പറയുന്നത്: ദമ്പതികള്‍ പരസ്പരം മാല അണിയിക്കുന്നതിനിടെ ഉച്ചത്തില്‍ ഡിജെ പാട്ട് വച്ചിരുന്നു. ഇതോടെ വരന്‍ അസ്വസ്ഥത പ്രകടിപ്പികകുകയും പലതവണ പാട്ട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്ക് ശേഷം സുരേന്ദ്ര വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
Keywords: Patna, News, National, Marriage, Death, Police, Bihar: Groom collapses on stage after varmala ceremony due to loud DJ music, dies.