Follow KVARTHA on Google news Follow Us!
ad

Accident | 30 അടിയോളം താഴ്ചയിലേക്ക് ബസ് വീണു; 19 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരുക്ക്

Bangladesh: At least 19 killed bus accident #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മദാരിപൂര്‍: (www.kvartha.com) റോഡരികിലെ കുഴിയിലേക്ക് വീണ് ബംഗ്ലാദേശില്‍ 19 പേര്‍ മരിച്ചു. അപകടത്തില്‍ 25ഓളം പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ഷിബ്ചാര്‍ ജില്ലയിലെ തെക്കന്‍ മേഖലയിലാണ് അപകടമുണ്ടായത്. ധാക്കയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ നഗരം. 

അടുത്തിടെ നിര്‍മാണം പൂര്‍ത്തിയായ എക്‌സ്പ്രസ്‌വേയുടെ കൈവരിപ്പാത തകര്‍ത്താണ് ബസ് 30 അടിയോളം ആഴത്തിലേക്ക് വീണത്. അപകട സമയത്ത് നാല്‍പതോളം യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. അപകടത്തില്‍ പരിക്കേറ്റ 12 പേരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപോര്‍ടുകള്‍ പറയുന്നത്.

News, National, Accident, Death, Injured, Bangladesh: At least 19 killed bus accident.

ഗുരുതരമായി പരിക്കേറ്റവരെ ധാക്ക മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഴകിയതും കൃത്യമായ രീതിയില്‍ മെയിന്റെനന്‍സ് ചെയ്യാത്തതുമായ വാഹനങ്ങളും റോഡുകളുടെ ശോചനീയാവസ്ഥയും മൂലം റോഡപകടങ്ങള്‍ ബംഗ്ലാദേശില്‍ സാധാരണമാണെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. വാഹനമോടിക്കുന്നവരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നതായും റിപോര്‍ടുകള്‍ പറയുന്നു. 

Keywords: News, National, Accident, Death, Injured, Bangladesh: At least 19 killed bus accident.

Post a Comment