Fire | അയിരൂരില്‍ ഫര്‍ണിചറുമായി വന്ന ചരക്ക് ലോറിക്ക് തീപ്പിടിച്ചു
Mar 30, 2023, 10:34 IST
ADVERTISEMENT
റാന്നി: (www.kvartha.com) അയിരൂരില്‍ ചരക്ക് ലോറിക്ക് തീപ്പിടിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പെടെ അഞ്ചുപേരും സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അയിരൂരില്‍ ജില്ല ആയുര്‍വേദ ആശുപത്രിക്ക് സമീപം ഹരിയാനയില്‍ നിന്ന് ഫര്‍ണിചറുമായി വന്ന ചരക്ക് ലോറിക്ക് തീപ്പിടിച്ചത്. റോഡിന് കുറുകെപോയ ഇലക്ട്രിക് വയറില്‍ മുട്ടി ഷോര്‍ട് സര്‍ക്യൂട് ഉണ്ടായതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.

ഭാഗികമായി ഫര്‍ണിചറും ലോറിയുടെ മുന്‍ഭാഗവും കത്തിനശിച്ചു. വിവരമറിഞ്ഞ ഉടന്‍തന്നെ റാന്നിയില്‍ നിന്നുള്ള രണ്ട് അഗ്‌നിരക്ഷസേന യൂനിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി.
പ്രമോദ് നാരായണന്‍ എംഎല്‍എ, ജനപ്രതിനിധികള്‍, നാട്ടുകാര്‍, പൊലീസ്, മോടോര്‍ വാഹനവകുപ്പ്, റവന്യൂ, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ദുരന്തനിവാരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി. റാന്നി ജോയന്റ് ആര്‍ടിഒ, എംവിഐ, എഎംവിഐ എന്നിവര്‍ സ്ഥലത്തെത്തി.
Keywords: News, Kerala, Police, Fire, Vehicles, hospital, Ayirur: Cargo lorry caught fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.