ആലുവ: (www.kvartha.com) അഭിഭാഷകനെ ആക്രമിച്ച് കവര്‍ച നടത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സുരേഷ് (ഡാന്‍സര്‍ സുരേഷ്-37) ആണ് അറസ്റ്റിലായത്. ആലുവ കോടതിയിലെ അഭിഭാഷകനായ വാഴക്കുളം കീന്‍പടി സ്വദേശി ശരത്ചന്ദ്രനെ ആക്രമിച്ചാണ് പണവും സ്വര്‍ണമാലയും മൊബൈല്‍ ഫോണും കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു.
പൊലീസ് പറയുന്നത്: ഫെബ്രുവരി 16ന് രാത്രി 11 മണിയോടെയാണ് ദേശീയപാത ബൈപാസില്‍ മെട്രോ സ്റ്റേഷന്‍ കവാടത്തിനടുത്ത് വച്ച് വീട്ടില്‍ പോകുന്നതിനായി ശരത് ചന്ദ്രന്‍ ഓടോറിക്ഷയില്‍ കയറുകയായിരുന്നു. കുറച്ചുനീങ്ങിയപ്പോള്‍ മറ്റ് മൂന്ന് പേര്‍ ഓടോറിക്ഷ കയറുകയും ഡ്രൈവറും ഈ മൂന്ന് പേരും ചേര്‍ന്ന് ശരത് ചന്ദ്രനെ മര്‍ദിക്കുകയുമായിരുന്നു.
കൈയില്‍ ഉണ്ടായിരുന്ന 15,000 രൂപയുടെ മൊബൈല്‍ ഫോണും സ്വര്‍ണമാലയും 8200 രൂപയടങ്ങുന്ന പഴ്‌സും വാച്ചും പിടിച്ചുവാങ്ങുകയും സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഈ മാസം രണ്ടിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ പ്രതികളില്‍ ഒരാളെയാണ് പിടികൂടിയത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Keywords: Aluva, News, Kerala, Arrest, Arrested, Police, Crime, Aluva: Man arrested in robbery case.