ആലപ്പുഴ: (www.kvartha.com) സ്‌കൂടറും പൊലീസ് ജീപും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. താട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടില്‍ മഞ്ചേഷ് (36)ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം രാത്രി 10.45 മണിയോടെ ദേശീയപാതയില്‍ കന്നുകാലി പാലം വട്ടുമുക്കിന് സമീപത്തായിരുന്നു അപകടം. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ് കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്.
Keywords: Alappuzha, News, Kerala, Accident, Death, Injured, Alappuzha: young man died in road accident.