Follow KVARTHA on Google news Follow Us!
ad

Killed | 'മദ്യ ലഹരിയില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു'; യുവാവ് കസ്റ്റഡിയില്‍

Alappuzha: Woman killed by man #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) കുറത്തികാട് അമ്മയെ മകന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. ഭരണിക്കാവ് സ്വദേശി രമ (55) ആണ് മരിച്ചത്. മകന്‍ നിധിന്‍ പൊലീസ് കസ്റ്റഡിയിലാണ്. പണത്തിനായി അമ്മയെ നിധിനും പിതാവും നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.

പൊലീസ് പറയുന്നത്: ഉച്ചയ്ക്ക് രണ്ട് മണിയോടെ മദ്യ ലഹരിയിലെത്തിയ മകന്‍ നിധിന്‍ അമ്മയെ കൊല്ലുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ രമ മരിച്ചു. പിന്നാലെ നിധിന്‍ പുറത്തുപോയി. പിന്നീട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ മൂത്ത മകനാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി നിധിനെ കസ്റ്റഡിയിലെടുത്തു.

Alappuzha, News, Kerala, Custody, Police, Killed, Alappuzha: Woman killed by man.

Keywords: Alappuzha, News, Kerala, Custody, Police, Killed, Alappuzha: Woman killed by man.

Post a Comment