Follow KVARTHA on Google news Follow Us!
ad

Robbery | ഹരിപ്പാട് ക്ഷേത്രത്തില്‍ ശ്രീകോവിലിന്റേതടക്കം പൂട്ട് പൊളിച്ച് അകത്തുകയറി മോഷണം; 51,000 രൂപയുടെ നഷ്ടം

Alappuzha: Theft in Haripad Temple #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ആലപ്പുഴ: (www.kvartha.com) ഹരിപ്പാട് ക്ഷേത്രത്തില്‍ ശ്രീകോവിലിന്റേതടക്കം പൂട്ട് പൊളിച്ച് അകത്തുകയറി മോഷണം. പള്ളിപ്പാട് കോട്ടയ്ക്കകം ശ്രീ നരിഞ്ചില്‍ ക്ഷേത്രത്തില്‍ ശ്രീ കോവിലിന്റെയും തിടപ്പള്ളിയുടെയും പൂട്ട് പൊളിച്ച് അകത്തുകയറിയാണ് മോഷണമെന്ന് പൊലീസ് പറഞ്ഞു. ശ്രീകോവിലില്‍ വച്ചിരുന്ന ഓടില്‍ നിര്‍മിച്ച ഏഴ് കിലോഗ്രാം തൂക്കം വരുന്ന വിഗ്രഹ പ്രഭയടക്കമുള്ളവയാണ് നഷ്ടമായത്. നാല് കിലോഗ്രാം തൂക്കം വരുന്ന നാല് തൂക്കുവിളക്കുകളും നഷ്ടമായി. 

ശ്രീകോവിലിനോട് ചേര്‍ന്നുള്ള തിണ്ണയില്‍ വച്ചിരുന്ന മൂന്ന് കിലോഗ്രാം തൂക്കം വരുന്ന പൂജാ പാത്രസെറ്റ്, മൂന്ന് കിലോഗ്രാം തൂക്കം വരുന്ന രണ്ട് തൂക്ക് വിളക്കുകള്‍, രണ്ടര കിലോഗ്രാം തൂക്കം വരുന്ന ഒരു നിലവിളക്ക് ഒന്നര കിലോഗ്രാം തൂക്കം വരുന്ന ആറ് ചെറുവിളക്ക് തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന 10 കിലോഗ്രാം തൂക്കം വരുന്ന ഒരു ഉരുളി, ഒരു കിലോഗ്രാം തൂക്കം വരുന്ന രണ്ട് ചെറിയ ഉരുളികള്‍, രണ്ട് ഗ്യാസ് സ്റ്റൗകള്‍ കൂടാതെ ശ്രീകോവിലിന് മുന്‍വശം തുടലിട്ട് പൂട്ടിയിരുന്ന സ്റ്റീലിന്റെ കാണിക്കവഞ്ചി എന്നിവയും മോഷണം പോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

Alappuzha, News, Temple, Kerala, Robbery, Police, Crime, Local-News, theft, Alappuzha: Theft in Haripad Temple.

ക്ഷേത്രത്തില്‍ മൊത്തം 51,000 രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രതികള്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Alappuzha, News, Temple, Kerala, Robbery, Police, Crime, Local-News, theft, Alappuzha: Theft in Haripad Temple.

Post a Comment