Follow KVARTHA on Google news Follow Us!
ad

Arrested | പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; യുവതി അറസ്റ്റില്‍

Abandoned newborn baby found crying in trash #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ന്യൂയോര്‍ക്: (www.kvartha.com) പെട്രോള്‍ പമ്പിലെ ശുചിമുറിയിലെ ചവറ്റുകുട്ടയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വെനിസാ മാള്‍ഡൊനാഡോ എന്നയുവതിയെ ആണ് പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തത്. പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് പമ്പിലെ ജീവനക്കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരത്തേ തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുഞ്ഞിനെ ദുരുപയോഗം ചെയ്തതിനും കൊലപാതക ശ്രമത്തിനും യുവതിക്കെതിരെകുറ്റം ചുമത്തിയിട്ടുണ്ട്.

New York, News, World, Arrest, Crime, Police, Woman, Abandoned newborn baby found crying in trash.

Keywords: New York, News, World, Arrest, Crime, Police, Woman, Abandoned newborn baby found crying in trash.

Post a Comment