Follow KVARTHA on Google news Follow Us!
ad

Killed | പാകിസ്താനില്‍ ചാവേര്‍ ആക്രമണത്തില്‍ 9 പൊലീസുകാര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

9 policemen killed, 11 injured in suicide bombing #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ഇസ്‌ലാമാബാദ്: (www.kvartha.com) തെക്ക് പടിഞ്ഞാറന്‍ പാകിസ്താനില്‍ ചാവേര്‍ ആക്രമണത്തില്‍ ഒമ്പത് പൊലീസുകാര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. ക്വടയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ സിബ്ബിയിലാണ് ആക്രമണം നടന്നത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊലീസ് ട്രകിലേക്ക് ചാവേര്‍ മോടോര്‍ സൈക്ള്‍ ഓടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയതെന്ന് റിപോര്‍ടുകള്‍ പറയുന്നു.

ട്രകിന്റെ പിറകില്‍ നിന്നാണ് ചാവേര്‍ മോടോര്‍ സൈക്ള്‍ ഇടിച്ചുകയറ്റിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച നീണ്ട കന്നുകാലി പ്രദര്‍ശനത്തിന് സുരക്ഷ ഒരുക്കിയ ശേഷം മടങ്ങുന്ന പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.

Islamabad, Pakistan, News, World, attack, Police, Killed, Bomb, 9 policemen killed, 11 injured in suicide bombing.

Keywords: Islamabad, Pakistan, News, World, attack, Police, Killed, Bomb, 9 policemen killed, 11 injured in suicide bombing.

Post a Comment