Follow KVARTHA on Google news Follow Us!
ad

Property | 'മക്കള്‍ തന്നെ പരിചരിക്കുന്നില്ല'; യുപി സര്‍കാരിന് തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്‍കി 85കാരന്‍

85-year-old farmer wills property worth Rs 1.5 crore to Uttar Pradesh governor #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്‌നൗ: (www.kvartha.com) യുപി സര്‍കാരിന് തന്റെ ഒന്നരക്കോടി രൂപ വിലമതിക്കുന്ന സ്വത്ത് എഴുതി നല്‍കി 85കാരന്‍. മക്കള്‍ തന്നെ പരിചരിക്കുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് സ്വത്തുക്കള്‍ സര്‍കാരിന് നല്‍കിയതെന്നും മുസഫര്‍നഗര്‍ സ്വദേശിയായ കര്‍ഷകന്‍ നാഥു സിങ് പറഞ്ഞു. തന്റെ മൃതദേഹം മെഡികല്‍ കോളജിന് ദാനം ചെയ്യുകയും മകനെയും നാല് പെണ്‍മക്കളെയും തന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ വൃദ്ധസദനത്തിലാണ് നാഥു സിങ് കഴിയുന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. തന്റെ ഭൂമിയില്‍ മരണാനന്തരം സ്‌കൂളോ, ആശുപത്രിയോ പണിയണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മരണാനന്തരച്ചടങ്ങില്‍ മക്കള്‍ പങ്കെടുക്കരുതെന്ന് നാഥു സിങ് അറിയിച്ചതായി വൃദ്ധസദനത്തിന്റെ ചുമതലയുള്ള രേഖ സിങ് അറിയിച്ചു. മരണാനന്തരം സ്വത്ത് സര്‍കാരിലേയ്ക്ക് പോകുമെന്ന് സബ് റജിസ്ട്രാര്‍ വ്യക്തമാക്കി.

Lucknow, News, National, Government, Uttar Pradesh, 85-year-old farmer wills property worth Rs 1.5 crore to Uttar Pradesh governor.

Keywords: Lucknow, News, National, Government, Uttar Pradesh, 85-year-old farmer wills property worth Rs 1.5 crore to Uttar Pradesh governor.

Post a Comment