Died | 'ബീഫ് കൈവശം വച്ചുവെന്നരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു'; ചികിത്സയിലായിരുന്ന 56കാരന് മരിച്ചു, 3 പേര് അറസ്റ്റില്‍
Mar 10, 2023, 15:12 IST
പട്ന: (www.kvartha.com) ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് പരുക്കേറ്റ് ചികിത്സയിലായിരുന്ന 56കാരന് മരിച്ചു. ഹസന്‍പുര്‍ ഗ്രാമത്തിലെ നസീം ഖുറേശിയാണ് മരിച്ചത്. ബീഫ് കൈവശം വച്ചുവെന്നരോപിച്ചാണ് നസീമിന് നേരെ ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ സരന്‍ ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഗ്രാമത്തിന്റെ സര്‍പാഞ്ച് സുശീല്‍ സിങിനെയും നാട്ടുകാരായ രവി ഷാ, ഉജ്വല്‍ ശര്‍മ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ബന്ധുസന്ദര്ശനത്തിനായി നസീം ഖുറേശിയും അനന്തരവന് ഫിറോസ് അഹ് മദ് ഖുറേശിയും യാത്ര ചെയ്യുന്നതിനിടെയാണ് മര്‍ദനമേറ്റത്. പാട്നയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെ ജോജിയ ഗ്രാമത്തിലാണ് സംഭവം. ഒരു പള്ളിക്ക് സമീപത്തു നിന്ന് നാട്ടുകാര്‍ ഇവരെ പിടികൂടുകയായിരുന്നു.
ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഫിറോസ് രക്ഷപ്പെട്ടെങ്കിലും നസീമിന് രക്ഷപ്പെടാനായില്ല. ആളുകള്‍ കൂട്ടം ചേര്‍ന്ന് മരത്തടി കൊണ്ട് നസീമിനെ മര്‍ദിച്ചു. മര്‍ദനമേറ്റ് അവശനായ നസീമിന് ആള്‍ക്കൂട്ടം തന്നെയാണ് പൊലീസിന് കൈമാറിയത്. തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. രണ്ടു പേരെ കൂടി പൊലീസ് തിരയുന്നുണ്ട്.
Keywords: Patna, News, National, Arrest, Arrested, Injured, Death, Crime, 56-Year-Old Bihar Man attacked and died On Suspicion Of Carrying Beef, 3 Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.