ശ്രീനഗര്‍: (www.kvartha.com) ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം. ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 28 പേര്‍ക്ക് പരുക്കേറ്റതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ തെക്കന്‍ കശ്മീര്‍ ജില്ലയിലെ ബര്‍സൂ മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം.
ബസിലുണ്ടായിരുന്ന 23 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദു:ഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് എല്ലാ സഹായവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി സാധ്യമായ എല്ലാ സഹായവും നല്‍കുന്നതിനായി ജില്ലാ ഭരണകൂടം ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
മരിച്ച ഓരോ വ്യക്തിയുടെയും കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചതായി പുല്‍വാമ ഡെപ്യൂടി കമീഷണര്‍ ബസീര്‍ ഉള്‍ ഹഖ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 25,000 രൂപയും നിസാര പരുക്കേറ്റവര്‍ക്ക് 10,000 രൂപയും പ്രഖ്യാപിച്ചു.
Keywords: Srinagar, News, National, Accident, Death, Injured, bus, 4 From Bihar Killed, 28 Injured After Bus Overturns In Jammu And Kashmir.