Arrested | 'ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി'; 2 യുവാക്കള്‍ അറസ്റ്റില്‍

 


മുംബൈ: (www.kvartha.com) ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന സംഭവത്തിന് പിന്നാലെ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശികളായ ജോണ്‍ ജി ഡിസൂസ (49), ദത്താത്രയ് ബാപ്പര്‍ദേക്കര്‍ (47) എന്നിവരാണ് അറസ്റ്റിലായത്. ദുബൈ-മുംബൈ വിമാനത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം.

പൊലീസ് പറയുന്നത്: ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും നാട്ടിലേക്കുള്ള മടക്കം ആഘോഷമാക്കാന്‍ രണ്ട് പേരും വിമാനത്തിനുള്ളിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങി. ജീവനക്കാര്‍ പല തവണ വിലക്കി. എന്നാല്‍ മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങുകയും സീറ്റിലിരിക്കാന്‍ ആവശ്യപ്പെടുമ്പോഴൊക്കെയും കൂടുതല്‍ ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും ചെയ്തുവെന്ന് ജീവനക്കാര്‍ പറയുന്നു.

Arrested | 'ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി'; 2 യുവാക്കള്‍ അറസ്റ്റില്‍

മദ്യപിച്ച് ബഹളമുണ്ടാക്കിയത് സഹയാത്രികര്‍ എതിര്‍ത്തു. എന്നാല്‍ അവരെയും പ്രതികള്‍ അസഭ്യം പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ മദ്യക്കുപ്പി ഇവരില്‍ നിന്നും പിടിച്ചു വാങ്ങി വെയ്ക്കുകയും ചെയ്തു. ശേഷം വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തതിന് പിന്നാലെ പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Keywords: Mumbai, News, National, Arrested, Police, 2 IndiGo flyers booked for being drunk, misbehaving on Dubai-Mumbai flight.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia