Follow KVARTHA on Google news Follow Us!
ad

Died | ക്ഷേത്രോത്സവത്തിനിടെ ജെനറേറ്ററില്‍ മുടി കുടുങ്ങി 13 വയസുകാരി മരിച്ചു

13-year-old girl dies as hair gets stuck in generator

ചെന്നൈ: (www.kvartha.com) ക്ഷേത്രോത്സവത്തിനിടെ ജെനറേറ്ററില്‍ മുടി കുടുങ്ങി 13 വയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സര്‍കാര്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു ഗ്രാമത്തിലെ ക്ഷേത്രോത്സവം.

പൊലീസ് പറയുന്നത്: പ്രതിഷ്ഠയെ ആളുകള്‍ രഥത്തില്‍ കയറ്റുമ്പോള്‍ ഡീസല്‍ ജനറേറ്റര്‍ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിന്‍ഭാഗത്ത് വച്ചിരുന്നു. ഞായറാഴ്ച രാത്രി 10 മണിയോടെ ജനറേറ്ററിന് സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററില്‍ കുടുങ്ങുകയായിരുന്നു. ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല.

Chennai, News, National, Death, Accident, Girl, 13-year-old girl dies as hair gets stuck in generator.

പിന്നീട് ജനറേറ്റര്‍ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകള്‍ കേട്ടത്. ഉടന്‍ തന്നെ ലാവണ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് ശേഷം കാഞ്ചീപുരം സര്‍കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ലാവണ്യയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. തിങ്കളാഴ്ച ലാവണ്യ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ടത്തിനയച്ചു.

Keywords: Chennai, News, National, Death, Accident, Girl, 13-year-old girl dies as hair gets stuck in generator.

Post a Comment