Layoffs | '30 മിനിറ്റിനുള്ളിൽ ഇമെയിൽ ലഭിക്കും'; കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ മൂക്കും കുത്തി വീണ് 'സൂം'; 1,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി

 


ന്യൂഡെൽഹി: (www.kvartha.com) കോവിഡ് സമയത്ത് നിരവധി ടെക് കമ്പനികൾക്ക് അതിശയകരമായ വളർച്ച ലഭിച്ചു, വീഡിയോ കോൺഫറൻസിങ് ആപ്പായ സൂം (Zoom) അതിലൊന്നായിരുന്നു. എന്നാൽ ഇപ്പോൾ സൂമിൽ നിന്ന് ജീവനക്കാർക്ക് വലിയ തിരിച്ചടി ലഭിച്ചിരിക്കുകയാണ്. സൂം ഏകദേശം 1,300 ജീവനക്കാരെ (15 ശതമാനം) ജീവനക്കാരെ പിരിച്ചുവിടുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് എറിക് യുവാൻ കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിൽ അറിയിച്ചു. നിങ്ങൾ യുഎസ് അധിഷ്‌ഠിത ജീവനക്കാരനാണെങ്കിൽ പിരിച്ചുവിട്ടാൽ, അടുത്ത 30 മിനിറ്റിനുള്ളിൽ സൂമിലേക്കും വ്യക്തിഗത ഇൻബോക്‌സുകളിലേക്കും ഇമെയിൽ ലഭിക്കുമെന്നും മറ്റു ഇടങ്ങളിലുള്ളവർക്ക് വൈകാതെ അറിയിപ്പ് ലഭിക്കുമെന്നും യുവാൻ വ്യക്തമാക്കി.

കോവിഡ് സമയത്ത് ലോകം മുഴുവൻ വീടുകളിൽ തടവിലായപ്പോൾ, സൂം ബിസിനസ് അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു. വീടുകളിലും ഓഫീസുകളിലും സൂം വ്യാപകമായി ഉപയോഗിക്കപ്പെട്ടു. എന്നാൽ, ഇപ്പോൾ സ്ഥിതി സാധാരണ നിലയിലായതിനാൽ, കമ്പനി മാന്ദ്യത്തെ അഭിമുഖീകരിക്കുന്നു. 'സൂം മികച്ചതാക്കാൻ നിരന്തരം പ്രവർത്തിക്കുന്നു, പക്ഷേ ഞങ്ങൾക്കും തെറ്റുകൾ സംഭവിച്ചു. ഞങ്ങൾ ഞങ്ങളുടെ ടീമിനെ അവലോകനം ചെയ്തു. ബിസിനസ് കൂടുതൽ സുസ്ഥിരമാക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കുകയാണ്, യുവാൻ എഴുതി.

Layoffs | '30 മിനിറ്റിനുള്ളിൽ ഇമെയിൽ ലഭിക്കും'; കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ മൂക്കും കുത്തി വീണ് 'സൂം'; 1,300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി

പിരിച്ചുവിടുന്ന ജീവനക്കാർക്ക് നാല് മാസത്തെ ശമ്പളവും ആരോഗ്യ പരിരക്ഷയും നൽകുമെന്ന് കമ്പനി  പറഞ്ഞിട്ടുണ്ട്. സിഇഒ എറിക് യുവാനും വരുന്ന സാമ്പത്തിക വർഷത്തിൽ തന്റെ ശമ്പളം 98 ശതമാനം കുറയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചിരുന്നു. കോവിഡിന് ശേഷം, മാന്ദ്യത്തിന്റെ പ്രഭാവം ലോകമെമ്പാടും വർധിച്ചുകൊണ്ടിരിക്കുകയാണ്, ജനുവരി മാസത്തിൽ മാത്രം 50,000 ത്തോളം ജീവനക്കാരെ വിവിധ ടെക് കമ്പനികൾ പിരിച്ചുവിട്ടു. ഏറ്റവും ഒടുവിൽ 6600 ജീവനക്കാരെ പിരിച്ചുവിടുമെന്ന് തിങ്കളാഴ്ച ഡെൽ അറിയിച്ചു. 12,000 പേരെ പിരിച്ചുവിടുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 ജീവനക്കാരെ പിരിച്ചുവിടാൻ  മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ട്. 

Keywords:  New Delhi, News, National, Technology, Business, COVID-19, Zoom CEO Announces 1,300 Job Cuts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia