Follow KVARTHA on Google news Follow Us!
ad

Arrested | 'കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ചു'; കോളജ് വിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍

Youth steal goat to buy gift for Valentine; Two arrested #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ചെന്നൈ: (www.kvartha.com) തമിഴ്നാട്ടില്‍ ആടിനെ മോഷ്ടിച്ചെന്ന കേസില്‍ കോളജ് വിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍. രണ്ടാം വര്‍ഷ കോളജ് വിദ്യാര്‍ഥി എം അരവിന്ദ് രാജ് (20), സുഹൃത്ത് എം മോഹന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനാണ് ആടിനെ ഇവര്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു.

മലയരശന്‍ കുപ്പം വിലേജിലെ രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈകില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പരിസരവാസികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക് പൊലീസ് പിടികൂടുകയും ചെയ്തു. സമാനമായ ആട് മോഷണത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് അന്വേഷണം തുടങ്ങി.

Chennai, News, National, Valentine's-Day, Arrest, Theft, Youth steal goat to buy gift for Valentine; Two arrested.

Keywords: Chennai, News, National, Valentine's-Day, Arrest, Theft, Youth steal goat to buy gift for Valentine; Two arrested.

Post a Comment