കോഴിക്കോട്: (www.kvartha.com) പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേല്‍ക്കൂര തകര്‍ന്നുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കാരാപ്പറമ്പില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. മേല്‍ക്കൂര മുറിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം.
രണ്ടുപേരില്‍ ഒരാളുടെ ശരീരത്തിലേക്കാണ് മേല്‍ക്കൂര വീണത്. അടിയില്‍ കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒപ്പമുണ്ടായിരുന്നയാള്‍ പുറത്തായിരുന്നതിനാലാണ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
Keywords: Kozhikode, News, Kerala, Death, Accident, Injured, hospital, Worker died after the roof collapsed.