Arrested | 2,19,000 ഫോളോവേഴ്‌സ് മുതൽ സിനിമ വരെ! ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കാറിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ സപ്ന ഗിൽ നിസാരക്കാരിയല്ല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കാറിന് നേരെ ആക്രമണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ സപ്‌ന ഗിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം. സപ്നയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 2,19,000 ഫോളോവേഴ്‌സ് ഉണ്ട്. രവി കിഷൻ, ദിനേഷ് ലാൽ യാദവ് തുടങ്ങിയ താരങ്ങൾക്കൊപ്പം ഭോജ്പുരി സിനിമകളിൽ സപ്ന പ്രവർത്തിച്ചിട്ടുണ്ട്. ചണ്ഡിഗഡ് സ്വദേശിയാണ് ഇവർ. മുംബൈയിലാണ് ഇപ്പോൾ താമസിക്കുന്നത്. 
Aster mims 04/11/2022

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വിനോദ, നൃത്ത വീഡിയോകൾ മുതൽ ഫാഷൻ ഫോട്ടോകൾ വരെ സപ്‌ന സ്ഥിരമായി പോസ്റ്റ് ചെയ്യുന്നുണ്ട്. 2021ൽ പുറത്തിറങ്ങിയ കാശി അമർനാഥ്, നിരാഹുവ ചലാൽ ലണ്ടൻ, മേരാ വതൻ തുടങ്ങിയ ചിത്രങ്ങളിൽ സപ്ന ഗിൽ അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി സാന്താക്രൂസിലെ ആഡംബര ഹോട്ടലിന് പുറത്ത് ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കാർ ആക്രമിച്ചെന്നാരോപിച്ച് മുംബൈ പൊലീസ് വ്യാഴാഴ്ചയാണ് ഗില്ലിനെ അറസ്റ്റ് ചെയ്തത്. 

Arrested | 2,19,000 ഫോളോവേഴ്‌സ് മുതൽ സിനിമ വരെ! ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കാറിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് അറസ്റ്റിലായ സപ്ന ഗിൽ നിസാരക്കാരിയല്ല

'സപ്‌ന ഗില്ലും സുഹൃത്തുക്കളും പൃഥ്വി ഷായ്‌ക്കൊപ്പം സെൽഫി എടുക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പൃഥ്വി ഷാ സെൽഫി നിരസിച്ചു. തുടർന്ന്, സുരക്ഷാ ജീവനക്കാരൻ സ്വപ്ന ഗില്ലിനോടും സുഹൃത്തുക്കളോടും  അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന്, ഭക്ഷണം കഴിച്ചതിന് ശേഷം ഷാ തന്റെ സുഹൃത്തുക്കളോടൊപ്പം ഹോട്ടൽ പരിസരത്ത് നിന്ന് ഇറങ്ങുമ്പോൾ, ഇരുവരും മറ്റ് കുറച്ച് പേർക്കൊപ്പം ബേസ്ബോൾ ബാറ്റുകൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു', പൊലീസ് പറഞ്ഞു. എട്ട് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Keywords:  Mumbai, News, National, Arrested, Woman, Sapna Gill, Who is Sapna Gill, arrested over alleged attack on cricketer Prithvi Shaw's car?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script