Follow KVARTHA on Google news Follow Us!
ad

Found Dead | വാഴത്തോട്ടത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; വൈദ്യുതി വേലിയില്‍ നിന്നും ഷോകേറ്റതെന്ന് സംശയം

Wayanad: Man found dead at farm #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വയനാട്: (www.kvartha.com) പയ്യമ്പള്ളിയില്‍ വാഴത്തോട്ടത്തില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറൂര്‍ ആദിവാസി കോളനിയിലെ ഉളിയന്‍ ആണ് മരിച്ചത്. കോളനിക്ക് സമീപത്തെ വാഴത്തോട്ടത്തിലാണ് ഉളിയന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

വന്യമൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാന്‍ തോട്ടത്തിന് ചുറ്റും ചെറിയ വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ നിന്നും വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാനന്തവാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാനന്തവാടി മെഡികല്‍ കോളജിലേക്ക് മാറ്റി.

Wayanad, News, Kerala, Found Dead, Death, Wayanad: Man found dead at farm.

Keywords: Wayanad, News, Kerala, Found Dead, Death, Wayanad: Man found dead at farm.

Post a Comment