Accident | നടന്നുപോകുന്നതിനിടെ ബൈകിടിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

 


ADVERTISEMENT

സുല്‍ത്താന്‍ബത്തേരി: (www.kvartha.com) നടന്നുപോകുന്നതിനിടെ ബൈകിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയിലെ മുന്‍ ജീവനക്കാരനായിരുന്ന മുള്ളന്‍കൊല്ലി കാഞ്ഞിരപ്പാറയില്‍ ജോര്‍ജ് (67) ആണ് മരിച്ചത്. മുള്ളന്‍കൊല്ലി ടൗണിനടുത്ത് വച്ച് ഫെബ്രുവരി ആറിനായിരുന്നു അപകടം നടന്നത്.

Aster_MIMS

ജോര്‍ജ് പാതയോരത്ത് കൂടി നടന്നുപോകവെ നിയന്ത്രണംവിട്ട് എത്തിയ ബൈക് ഇടിക്കുകയായിരുന്നു. ഉടന്‍ മേപ്പാടിയിലെ മെഡികല്‍ കോളജിലെത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accident | നടന്നുപോകുന്നതിനിടെ ബൈകിടിച്ചു; പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പരേതരായ മത്തായിയുടേയും ഏലിക്കുട്ടിയുടേയും മകനാണ് ജോര്‍ജ്. സഹോദരങ്ങള്‍: അന്ന, ജോയി, റോസ, സണ്ണി, ജോസഫ്, സജി, ബിജു, ബൈജു. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് മുള്ളന്‍കൊല്ലി സെന്റ മേരിസ് ഫൊറോന പള്ളി സെമിത്തേരില്‍ നടക്കും.

Keywords: News, Kerala, Wayanad, Injured, Death, Treatment, Wayanad: Man died in road accident.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia