ന്യൂയോർക്ക്: (www.kvartha.com) ഒരു വ്യക്തിക്ക് ഏറ്റവും സുരക്ഷിതത്വം തോന്നുക അവരുടെ വീടിനുള്ളിലായിരിക്കും. എന്നാൽ അമേരിക്കയിലെ ഹവായിയിലെ സസാക്കി കുടുംബത്തിലെ നാല് പേർക്ക് ഞായറാഴ്ച രാത്രി ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. രാത്രി 11.45 ഓടെ അഞ്ചടിയോളം ഉയരവും വീതിയുമുള്ള വലിയ പാറക്കഷ്‌ണം ഇവരുടെ വീടിന്റെ ഭിത്തി തകർത്ത് സ്വീകരണമുറിയിലൂടെ കടന്ന് മറ്റൊരു ഭിത്തി തകർത്ത് കിടപ്പുമുറിയിൽ ചെന്ന് നിന്നു.
ഞെട്ടിപ്പിക്കുന്ന ഈ സംഭവം വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. രാത്രി വൈകി ടിവി കാണാനായി സോഫയിൽ ഇരിക്കാൻ പോവുകയായിരുന്ന കരോലിൻ സസാക്കി പാറക്കഷ്‌ണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. 'ഞാൻ ഉച്ചത്തിലുള്ള ശബ്ദം കേട്ടു, പ്രത്യക്ഷത്തിൽ, പാറ എന്റെ മുന്നിലൂടെ കടന്നുപോയി, എനിക്കത് അറിഞ്ഞിട്ടേയില്ല. ഞാനത് കണ്ടതുമില്ല. ഞാൻ കേട്ടത് ശബ്ദവും പിന്നെ ആരോ എന്നോട് സുഖമാണോ എന്ന് ചോദിക്കുന്നതും മാത്രമാണ്', കരോലിൻ സസാക്കിയെ ഉദ്ധരിച്ച് ഹവായ് ന്യൂസ് നൗ റിപ്പോർട്ട് ചെയ്തു.
പാറ ഉരുണ്ട് വരാൻ കാരണം എന്താണെന്ന് വ്യക്തമല്ല. ഹവായിയിൽ ഉണ്ടായ കനത്ത മഴയാണ് കാരണമായതെന്നാണ് നിഗമനം.
A massive boulder smashed through a home in Palolo Valley almost hitting the owner inside. @KHONnews #news#breakingnews#hawaii#khon2news pic.twitter.com/KGoVLXeaDJ
— Max Rodriguez (@maxrrrod) January 30, 2023
Keywords: New York, News, World, Video, CCTV, WATCH: Terrifying video shows massive boulder crashing into Hawaii home.