അങ്കോറ: (www.kvartha.com) പശ്ചിമേഷ്യയിലെ തുർക്കി ഉൾപെടെയുള്ള രാജ്യങ്ങളിൽ ഭൂകമ്പം വലിയ നാശമാണ് വിതച്ചത്. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പത്തിന് ശേഷം രാജ്യത്ത് നിരവധി പ്രകമ്പനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതുവരെ, നാലായിരത്തിലധികം ആളുകൾ മരിച്ചു. ആയിരക്കണക്കിന് പേർക്ക് പരുക്കേറ്റു.
സംഭവത്തിന് ശേഷം നിരവധി വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായി. ഭൂകമ്പം പ്രവചിച്ച ഡച്ച് ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹോഗർബീറ്റിന്റെ ട്വീറ്റ് ചിലർ വീണ്ടും ഷെയർ ചെയ്യാൻ തുടങ്ങി. സൗത്ത് സെൻട്രൽ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാകുമെന്നും അദ്ദേഹം നേരത്തെ ട്വീറ്റിൽ കുറിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
അതിനിടെ, ഭൂകമ്പത്തിന് മുമ്പ് തുർക്കിയിൽ നിന്നുള്ളതാണെന്ന് പറയുന്ന ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. പക്ഷികൾ അസാധാരണമായി പറക്കുന്നതും ശബ്ദമുണ്ടാക്കുന്നതും വീഡിയോയിൽ കാണാം. ഭൂകമ്പം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് തുർക്കിയിൽ നിന്നുള്ള വീഡിയോയാണെന്നും ഭൂകമ്പം പ്രവചിക്കാൻ പക്ഷികൾക്ക് കഴിവുണ്ടെന്നും പോസ്റ്റിൽ അവകാശപ്പെടുന്നു. വരാനിരിക്കുന്ന ദുരന്തത്തെ കുറിച്ച് പക്ഷികൾ ബോധവാന്മാരാണെന്നും അവകാശവാദമുണ്ട്.
വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ഈ പക്ഷികൾ ശ്രമിക്കുന്നുണ്ടോയെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഭൂകമ്പത്തിന് തൊട്ടുമുമ്പ് പക്ഷികളുടെ വിചിത്രമായ പെരുമാറ്റത്തിന് തുർക്കി സാക്ഷ്യം വഹിച്ചിരുന്നുവെന്ന് നിരവധി പേർ ട്വീറ്റ് ചെയ്തു. 'എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും, കടൽജീവികൾക്കും എല്ലാ പ്രകൃതി ദുരന്തങ്ങളും മനസിലാക്കാൻ കഴിയും. മനുഷ്യർക്ക് ആ ബോധം നഷ്ടപ്പെട്ടു', ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.
🚨In Turkey, strange behavior was observed in birds just before the earthquake.👀#Turkey #TurkeyEarthquake #Turkish pic.twitter.com/yPnQRaSCRq
— OsintTV📺 (@OsintTV) February 6, 2023
Keywords: Turkey, News, World, Video,I njured, Viral video shows birds flying chaotically 'before earthquake in Turkey.