ലണ്ടൻ: (www.kvartha.com) രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ബോംബുകൾ ലോകത്തിന്റെ പല രാജ്യങ്ങളിലും കാലാകാലങ്ങളിൽ കണ്ടെടുത്തിട്ടുണ്ട് . ഇന്നും ആയിരക്കണക്കിന് പൊട്ടാത്ത ബോംബുകൾ പല രാജ്യങ്ങളിലും കിടക്കുന്നുണ്ടെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന കാര്യം പുറത്ത് വന്നിരിക്കുകയാണ്.
രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ബ്രിട്ടനിലെ ഗ്രേറ്റ് യാർമൗത്തിൽ കണ്ടെത്തിയതായും നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
ബോംബ് പൊട്ടിത്തെറിച്ചപ്പോൾ കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ വരെ അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വീഡിയോ നോർഫോക്ക് പൊലീസ് ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, അപകടത്തിൽ ആർക്കും പരിക്കില്ല. യെരേ നദിക്ക് കുറുകെയുള്ള പാലത്തിൽ ജോലി ചെയ്യുന്ന കരാറുകാരനാണ് ചൊവ്വാഴ്ച രാവിലെ ബോംബ് കണ്ടെത്തിയതെന്നാണ് വിവരം.
The unexploded bomb in #GreatYarmouth detonated earlier during work to disarm it. Our drone captured the moment. We can confirm that no one was injured. Public safety has been at the heart of our decision making all the way through this operation, which we know has been lengthy. pic.twitter.com/9SaeYmHkrb
— Norfolk Police (@NorfolkPolice) February 10, 2023
ബോംബ് കണ്ടെത്തിയ ശേഷം അത്യാഹിത വിഭാഗങ്ങൾക്കും ഏജൻസികൾക്കും വിവരം കൈമാറി. ഇതിന് ശേഷം ഏജൻസികൾ ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിലും സമീപത്തുമുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി റോഡ് പൂർണമായും അടച്ചിരുന്നു.
Keywords: London, News, World, Video, Bomb,Video Shows Huge Blast In UK Town After World War II Bomb Detonates.