Follow KVARTHA on Google news Follow Us!
ad

Chatbot | ഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി ചാറ്റ്ബോട്ട് പുറത്തിറക്കി; ചാറ്റ്ജിപിടി പിന്തുണയോടെ ചരിത്രം കുറിച്ച് 'ലെക്‌സി'

Velocity launches India's first ChatGPT-powered AI chatbot 'Lexi' #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഫിനാൻഷ്യൽ ടെക്നോളജി സ്ഥാപനമായ വെലോസിറ്റി ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ കൃത്രിമബുദ്ധി (Artificial intelligence - AI) ചാറ്റ്ബോട്ട് പുറത്തിറക്കി. ലെക്സി എന്നാണ് ഇതിന്റെ പേര്. 

ലെക്‌സിയിലൂടെ ഉപയോക്താക്കൾക്ക് മികച്ച ചാറ്റ് അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്, വെലോസിറ്റി ഇൻസൈറ്റ്‌സ് എന്ന് പേരിട്ടിരിക്കുന്ന നിലവിലുള്ള അനലിറ്റിക്‌സ് ടൂളിൽ സംയോജിപ്പിച്ചാണ് പ്രവർത്തനം. നിലവിൽ ലഭ്യമായ ഏറ്റവും നൂതനമായ കൃത്രിമബുദ്ധി ഭാഷാ മോഡലുകളിലൊന്നായ ഓപ്പൺഎഐയുടെ ജിപിടി3 (GPT-3) ഭാഷാ മോഡലാണ് ലെക്സിക്ക് കരുത്തേകുന്നത്.

New Delhi, News, National, Technology, Velocity launches India's first ChatGPT-powered AI chatbot 'Lexi'.

ഉപയോക്താക്കളുടെ ആവശ്യങ്ങൾ കൃത്യതയോടെയും സംഭാഷണ രീതിയിലും മനസിലാക്കാനും പ്രതികരിക്കാനും ലെക്സിക്ക് കഴിയുമെന്ന് അധികൃതർ പറയുന്നു. ഉപയോക്താക്കൾക്ക് സ്വാഭാവിക ഭാഷ ഉപയോഗിച്ച് ലെക്സിയുമായി സംവദിക്കാൻ കഴിയും, കൂടാതെ മറ്റ് കാര്യങ്ങൾക്കൊപ്പം ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ചാറ്റ്ബോട്ടിന് കഴിയും.

ലെക്‌സിയുടെ കടന്നുവരവ് ഇന്ത്യയിലെ എഐയുടെ വികസനത്തിലെ പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തുന്നത്. ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന വിധം ചാറ്റ്ജിപിടിയെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ആലോചനയിലാണെന്ന് വെലോസിറ്റി സിഇഒ അഭിരൂപ് മേധേക്കർ പറഞ്ഞു.

Keywords: New Delhi, News, National, Technology, Velocity launches India's first ChatGPT-powered AI chatbot 'Lexi'.

Post a Comment