ലക്‌നൗ: (www.kvartha.com) വീട്ടില്‍ നിന്ന് ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി റിപോര്‍ട്. കൃഷ്ണ കുമാര്‍ യാദവ് (320 ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. സന്ദീപ് യാദവ്, ജവഹിര്‍ മിശ്ര എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശിലെ ഗോണ്ടയില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
പൊലീസ് പറയുന്നത്: ഓണ്‍ലൈന്‍ ക്ലാസ് നടക്കുന്ന സമയത്ത് കൃഷ്ണ യാദവ് മുറിയില്‍ ഒറ്റക്കായിരുന്നു. വീടിനുള്ളില്‍ കയറിയ അക്രമികള്‍ വാക്കുതര്‍ക്കത്തിനൊടുവില്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അക്രമികള്‍ ഒരാള്‍ക്ക് കൃഷ്ണ യാദവിന്റെ സഹോദരിയുമായി അടുപ്പമുണ്ടായിരുന്നു.
ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നുള്ള പകയിലായിരുന്നു കൊലപാതകം. കൊലപാതകത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ റെകോര്‍ഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ഈ വീഡിയോ നിര്‍ണായക തെളിവായി.
Keywords: Lucknow, News, National, Arrest, Arrested, Killed, Death, Crime, UP: Two arrested for killed teacher.