Follow KVARTHA on Google news Follow Us!
ad

Killed | 'അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി'; പിന്നില്‍ പശുവിനെച്ചൊല്ലി നടന്ന തര്‍ക്കമെന്ന് പൊലീസ്

UP: Dispute over cow; Man killed by men #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ അമ്മാവനെ മരുമകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതായി റിപോര്‍ട്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതു. യുപിയിലെ അംരോഹ ജില്ലയിലെ ഹസന്‍പൂരിലെ ദൗലത്പൂര്‍ കുടി ഗ്രാമത്തിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. പശുവിനെച്ചൊല്ലി നടന്ന തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസ് പറയുന്നത്: പശുവിനെച്ചൊല്ലി ജഹാന്‍ സ്വദേശിയായ വിജേന്ദറും അനന്തരവന്‍ സോനുവുമായി തര്‍ക്കം നടന്നു. തര്‍ക്കം രൂക്ഷമായതോടെ സോനുവും കൂട്ടാളികളും ചേര്‍ന്ന് അമ്മാവനായ വിജേന്ദറിനെ ക്രൂരമായി മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം മരിക്കുകയായിരുന്നു.

Lucknow, News, National, Uttar Pradesh, Police, Killed, Crime, UP: Dispute over cow; Man killed by men.

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചിട്ടുണ്ട്. നിയമനടപടികള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മറ്റ് പ്രതികളെ പൊലീസ് പിടികൂടും.

Keywords: Lucknow, News, National, Uttar Pradesh, Police, Killed, Crime, UP: Dispute over cow; Man killed by men.

Post a Comment