Follow KVARTHA on Google news Follow Us!
ad

Found Dead | 'കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു'; 15കാരന്‍ മരിച്ച നിലയില്‍, കുട്ടി മൊബൈല്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് കുടുംബം

UP: 15 year old boy found dead #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കേടായ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ഗെയിമിന് അടിമയായിരുന്നു 15കാരനെന്ന് കുടുംബം പറഞ്ഞു. ബീറ്റ 2 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പഠനത്തില്‍ ശ്രദ്ധിക്കാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നതില്‍ കുട്ടിയെ വീട്ടുകാര്‍ നിരന്തരം ശകാരിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തനം നിലച്ചതോടെ ഫോണ്‍ നന്നാക്കണമെന്ന് വീട്ടുകാരോട് നിര്‍ബന്ധിച്ചെങ്കിലും അവര്‍ അതിന് തയ്യാറായില്ല. ഇതില്‍ മനംനൊന്ത് കുട്ടി മുറിയിലേക്ക് പോയി സീലിംഗ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Lucknow, News, National, Family, Found Dead, Mobile Phone, Mobile, UP: 15 year old boy found dead.

Keywords: Lucknow, News, National, Family, Found Dead, Mobile Phone, Mobile, UP: 15 year old boy found dead.

Post a Comment