Follow KVARTHA on Google news Follow Us!
ad

Raids on BBC | ബിബിസി ഓഫീസ് റെയ്ഡ്: അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ്; ഡോക്യുമെന്ററിയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് ബിജെപി

Income Tax officials conducts searches at BBC office in Delhi and Mumbai #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ദേശീയ തലസ്ഥാനത്തെയും മുംബൈയിലെയും ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. 'ആദ്യം ബിബിസി ഡോക്യുമെന്ററിക്കെതിരെ വന്നു, അത് നിരോധിച്ചു. ഇപ്പോൾ ബിബിസിയിൽ ഐടി റെയ്ഡ് നടത്തിയിരിക്കുകയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ', കോൺഗ്രസ് കുറിച്ചു. 'ഏകാധിപതി ഒരു ഭീരുവാണ്' എന്ന് മറ്റൊരു ട്വീറ്റും ചെയ്തിട്ടുണ്ട്.

 


അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും ആരോപിച്ചു. അദാനിയുടെ വിഷയത്തിൽ  ജെപിസി അന്വേഷണം ആവശ്യപ്പെടുന്നു. എന്നാൽ സർക്കാർ ബിബിസിയിൽ പരിശോധന നടത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും വിമർശനവുമായി രംഗത്തെത്തി. 'ബിബിസിയുടെ ഡൽഹി ഓഫീസിൽ ആദായനികുതി റെയ്ഡ് വാർത്ത. കൊള്ളാം ശരിക്കും?', അവർ കുറിച്ചു.

Office, New Delhi, BBC, National, News, Raid, Mobile, Mobile Phone, 'Undeclared Emergency': Congress Tweets After Income Tax Officials Search BBC Offices In India.

അതേസമയം കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപിയും രംഗത്തുവന്നു. ഏജൻസികൾ അവരുടെ ജോലി ചെയ്യുന്നു. ആദായനികുതി വകുപ്പിന്റെ നടപടിയെ ഡോക്യുമെന്ററിയുമായി ബന്ധിപ്പിക്കേണ്ട ആവശ്യമില്ല. കോൺഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.

Keywords: Office, New Delhi, BBC, National, News, Raid, Mobile, Mobile Phone, 'Undeclared Emergency': Congress Tweets After Income Tax Officials Search BBC Offices In India.

Post a Comment